Onam Celebration

ഓണം എന്നും മനസിലേക്കോടിയെത്തുന്ന മധുരം നിറഞ്ഞ അനുഭവമാണ് അതിൻറെ മാസ്മരികത വർണിക്കാനെളുപ്പമല്ല.. കഴിഞ്ഞ വർഷം പ്രളയത്താൽ നഷ്ടപ്പെട്ട  നമ്മുടെ നാടിൻറെ ഹരിതാഭ ഒരു വർഷത്തിനിപ്പുറം ഒരു ഓണപിറവിയിലൂടെ തിരിച്ചുവന്നിരിക്കുന്നു..

                                            പുതിയ  വിദ്യാഭാസ കളരിയിൽ അംഗമായുള്ള ആദ്യത്തെ ഓണം അത് ആഘോഷിക്കുവാൻ തന്നെ തീരുമാനിച്ചു..മറ്റു ബി.എഡ്  ബാച്ചിനെ  അപേക്ഷിച്ചു ഈ വർഷം  ആൺകുട്ടികളുടെ എണ്ണം കുറച്ചു കൂടിയത് കൊണ്ടാകാം കുട്ടികളും അദ്ധ്യാപകരും ഹാപ്പിയാണ്.പഠനത്തിനോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഒരു വിദ്യാർത്ഥി നൈപുണ്യം നേടണമെന്ന കാഴ്ചപ്പാടുള്ള പ്രഥമദ്ധ്യാപകൻ  ഞങ്ങളെ ഏറെ സ്വാധീനിച്ചു ...കുട്ടികളിൽ മത്സരബുദ്ധി കുറച്ചു പകരം ഐക്യവും ഒരുമയും വളർത്താൻ ഓരോ അദ്ധ്യാപകരും ബാധ്യസ്ഥരാണ് ..

                                          അങ്ങനെ ചിങ്ങം 21 ഞങ്ങൾ  പൊന്നോണാഘോഷത്തിനായി  തിരഞ്ഞെടുത്തു ..അതിനുമുമ്പുള്ള ഒരാഴ്ച്ച എങ്ങനെ ഓണം പൊലിപ്പിക്കാം എന്ന മാത്രമായിരുന്നു ചിന്ത !  എങ്ങും ഓണത്തിൻറെ ആർപ്പോവിളികൾ ..തിരുവാതിരയുടെയും ഓണപ്പാട്ടിനെയും അകമ്പടിയോടെയുള്ള ഫ്രീടൈം പരിപാടികൾ..ഒടുവിൽ ഓണാഘോഷദിനം കുളിച്ചു കുറിതൊട്ട് തയ്യൽക്കടയിലെ അമ്മാവനെ കുത്തിയിരുത്തി തൈപ്പിച്ച കുർത്തയും കസവുമുണ്ടുമുടുത്തു കോളേജിലേക്ക് .മഴയുടെ ചെറിയ അകമ്പടിയും ഉണ്ട് കേട്ടോ. കോളേജിൽ ചെന്നപ്പ്പോൾ തന്നെ  ആത്മാർത്ഥത കൂടിയകുട്ടികൾ നേരത്തെ എത്തി പൂക്കളം തയ്യാറാക്കുന്നു..ഞനും ഒപ്പും കൂടി..ഒടുവിൽ പൂക്കളവും ഇട്ട് കൂടെ ഫോട്ടോയും സെൽഫിയും കൊണ്ട് കളം നിറഞ്ഞു ..പിന്നെ സ്റ്റേജ് പരിപാടികൾ ..അടിയും പാടിയും പിള്ളേർ തകർക്കുന്നുണ്ട് ...ഞങ്ങളും കേറി അങ്ങ് കളിച്ചു ഒരു അസൽ തിരുവാതിരയും ഓണപ്പാട്ടും....ഓണസദ്യക്കുള്ള ഒരുയ്ക്കങ്ങൾ പൂർത്തിയായി ...എല്ലാവരും പായസത്തിന്റെ മധുരം നുണഞ്ഞു ...ഉച്ചയുറക്കം സാധ്യമല്ലാത്തതിനാൽ പലരും ഊഞ്ഞാലിന്മേൽ സ്‌ഥാനം പിടിച്ചു ...ഉച്ചക്കുശേഷമുള്ള പരിപാടികൾ ആവേശത്തിൻറെ കൊടുമുടി കേറ്റി ..അദ്ധ്യാപക-വിദ്യാർത്ഥി വ്യത്യാസമില്ലാതെ  എല്ലാവരും പരിപാടികളിൽ പങ്കെടുത്തു..ഞാൻ ഉൾപ്പെടെ പങ്കെടുത്ത വടംവലി മത്സരം ഏറെ ആവേശം കൊള്ളിച്ചു ...കോളേജ് റെഗുലർ  ടൈമിൽ പരിപാടികൾ അവസാനിച്ചെങ്കിലും ആരും അതിൽ നിന്ന് മോചിതരായെന്ന് വിശ്വസിക്കുന്നില്ല ..നമ്മുടെ സംസ്കാരവും സ്നേഹവും അത് എന്നും നിലനിൽക്കുന്നതും അന്ത്യമില്ലാത്തത് ആണെന്നും ഇതിലൂടെ മനസിലാക്കാൻ സാധിച്ചു ...ഓണം പോലുള്ള നമ്മുടെ നാടിൻറെ ആഘോഷങ്ങൾ ജാതിമതമന്യേ എല്ലാവരും ആഘോഷിക്കുമ്പോഴാണ് നമ്മുടെ സംസ്കാരങ്ങൾക്ക് അർത്ഥമുണ്ടാകുന്നത് ..ഏവർക്കും ഒരായിരം ഓണാശംസകൾ നേരുന്നു....



Comments